krishi

വക്കം: പൊതു ജലാശയങ്ങളിൽ മത്സ്യക്കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതി വക്കത്ത് ആരംഭിച്ചു. കായിക്കരക്കടവിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാബീഗം ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേണുജി, വൈസ് പ്രസിഡന്റ് ന്യൂട്ടൺ അക്ബർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബീനാ സുകുമാർ, അസിസ്റ്റന്റ് ഡയറക്ടർ ആർ. രാധ, അക്വാ കൾച്ചറൽ പ്രമോട്ടർ ബിനു തുടങ്ങിയവർ പങ്കെടുത്തു.