
കോട്ടയം : ദുബായ് വ്യവസായിയും എറണാകുളം ശ്രീനാരായണ മെഡിക്കൽ കോളേജ് ചെയർമാനുമായ എം.ജി.പുഷ്പാകരന്റെ സഹോദരനും കാരാപ്പുഴ മാടയ്ക്കൽ പരേതരായ ഗോപാൽജിയുടെയും കല്യാണിയമ്മയുടെയും മകനുമായ എം.ജി.ജ്യോതി (64) അബുദാബിയിൽ നിര്യാതനായി. ഭാര്യ : ശോഭ ജ്യോതി (അബുദാബി) അതിരമ്പുഴ തെക്കേൽ കുടുംബാംഗം. മക്കൾ : ഡോ.ഐശ്വര്യ ഗോപകുമാർ, അശ്വതി ജ്യോതി. മറ്റ് സഹോദരങ്ങൾ : എം.ജി.ശശിധരൻ ( കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം), എം.ജി സുശീലൻ (അബുദാബി), എം.ജി.സരസമ്മ, എം.ജി മണി, എം.ജി പ്രഭ, പരേതരായ എം.ജി .പ്രസന്നൻ, എം.ജി പൊന്നി.