vld-2

വെള്ളറട: മലയോരമേഖലയിലെ പ്രധാന റോഡായ വെള്ളറട - നെയ്യാറ്റിൻകര റോഡ് തകർന്നതുകാരണം യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടും റോഡിന്റെ ശോചനീയാവസ്ഥയും കേരളകൗമുദി കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു.

വാർത്ത ശ്രദ്ധയിൽപ്പെട്ട അധികൃതർ ഇന്നലെ രാവിലെ തന്നെ വെള്ളറട മുതൽ റോഡിലെ വലിയ കുഴികൾ മെറ്റിലും പാറപ്പൊടിയും ഉപയോഗിച്ച് അടച്ചു. ഇത് യാത്രക്കാർക്ക് താത്ക്കാലിക ആശ്വാസമായി .മലയോര ഹൈവേയുടെ നിർമ്മാണം നടക്കുന്നതുകാരണം റോഡ് പൂർണ്ണമായും ടാർചെയ്യാൻ നേരിയ താമസം നേരിടുമെന്നാണ് ബന്ധപ്പെട്ട അധികൃതർ പറയുന്നത്.