നെടുമങ്ങാട് : അപ്പുപ്പന്റെയും അമ്മുമ്മയുടേയും സംരക്ഷണയിൽ കഴിഞ്ഞിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ ആളില്ലാത്ത സമയത്ത് ലൈംഗികാതിക്രമത്തിനു വിധേയമാക്കിയ കേസിൽ ബന്ധുവായ പനവൂർ എസ്.എൻ പുരം വാർഡ് കുളപ്പാറ കുന്നുംപൂറത്ത് വീട്ടിൽ എസ്.രാജീവിനെ (37) നെടുമങ്ങാട് സി.ഐ രാജേഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തു. എസ്.ഐ സുനിൽ ഗോപി, എ.എസ്.ഐ മാരായ എസ്.പി ഷിബു, ഫ്രാങ്ക്ളിൻ, മഹേഷ്, നജീബ്, സുലൈമാൻ എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.