കുളത്തൂർ: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക ബില്ലിനെതിരെ കോൺഗ്രസ് പൗണ്ടുകടവ് മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കുളത്തൂർ തമ്പുരാൻമുക്ക് ജംഗ്‌ഷനിൽ നടന്ന ധർണ കെ.പി.സി.സി വൈസ് പ്രസിഡന്റ് മൺവിള രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് സുധീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.സി.സി സെക്രട്ടറി ആറ്റിപ്ര അനിൽ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ അഡ്വ. കുഴിവിള ചന്ദ്രൻ, സുശീല, വാർഡ് പ്രസിഡന്റ് മധു, ഒ.ബി. സുനിൽ, അനിൽ അംബു, കോലത്തുകര പ്രമോദ്, മോഹൻദാസ്, തുടങ്ങിയവർ പങ്കെടുത്തു.