123

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ സഹോദരനും കൊവിഡ് ബാധിച്ച് മരിച്ചു. പാളയത്തെ സജി ഫുട്‌വെയർ ഉടമ മണക്കാട് ജൂബിലി നഗർ സഫൈറിൽ എം.റഷീദ് (73) ആണ് ഇന്നലെ ഉച്ചയ്ക്ക് 12.30ന് മരിച്ചത്. കെ.ബി.എം ഹോസ്പിറ്റൽ ഉടമ കല്ലാട്ടുമുക്ക് പാംവ്യൂവിൽ ഡോ. എം.എസ്. ആബ്ദീൻ ഇക്കഴിഞ്ഞ 20 നാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അദ്ദേഹത്തിന്റെ മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മകനിൽ നിന്നാണ് റഷീദിന് രോഗം പകർന്നത്. 21ന് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കടുത്ത ഹൃദ്രോഗിയായ റഷീദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഖബറടക്കം പൂന്തുറ പുത്തൻപ്പള്ളി ജുമാമസ്ജിദിൽ നടന്നു. ഭാര്യ: സുബൈദബീവി. മക്കൾ: സജീർ റഷീദ്,സഫീർ റഷീദ്,സീനു. മരുമക്കൾ: ബീമ,നിത,അഡ്വ.അൻസർ.