02

ശ്രീകാര്യം: കേന്ദ്ര സർക്കാരിന്റെ തെറ്റായ കാർഷിക നയത്തിനെതിരെ കോൺഗ്രസ് ശ്രീകാര്യം മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ശ്രീകാര്യം പോസ്റ്റോഫീസിനു മുന്നിൽ നടന്ന ധർണ മണ്ഡലം പ്രസിഡന്റ് ബോസ് ഇടവിളയുടെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്‌തു. മുൻ എം.എൽ.എ,​ അഡ്വ.എം.എ. വാഹിദ്, ചെമ്പഴന്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അണിയൂർ എം. പ്രസന്നകുമാർ. പൗഡിക്കോണം മണ്ഡലം പ്രസിഡന്റ് പൗഡിക്കോണം സനൽ, ഡി.സി.സി ജനറൽ സെക്രട്ടറി അഭിലാഷ് ആർ. നായർ, ചെമ്പഴന്തി വാർഡ് പ്രസിഡന്റ് സണ്ണി, ശ്രീകാര്യം വാർഡ് പ്രസിഡന്റ് ആലങ്കോട് സുരേന്ദ്രൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിമൽകുമാർ,​ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിജിത്, യൂത്ത് കോൺഗ്രസ് നേതാവ് ചെമ്പഴന്തി അനീഷ്,​ കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി അനീഷ് തുടങ്ങിയവർ പങ്കെടുത്തു.