വൈപ്പിൻ : തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നായരമ്പലം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും വൈപ്പിൻബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറും ദളിത്‌കോൺഗ്രസ് സംസ്ഥാന കമ്മിറ്റിഅംഗവുമായ മിനി ദിലീപ് ( 42) മരിച്ചു.
നായരമ്പലം സി ടി ഓഫീസിന് പടിഞ്ഞാറ് നികത്തിത്തറ ദിലീപിന്റെ ഭാര്യയായ മിനി മൂന്നാഴ്ച മുൻപ് രാവിലെ ചായ തയ്യാറാക്കുന്നതിന് സ്റ്റൗ കത്തിക്കവെയാണ് നൈറ്റിയിൽ തീപിടിച്ച് പൊള്ളലേറ്റത്. ഇന്നലെയായിരുന്നു അന്ത്യം. മകൻ: വൈഷ്ണവ്. (ഐ.ടി.ഐ വിദ്യാർത്ഥി ).