തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് മരണനിരക്കിൽ വൻവർദ്ധനവ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 137 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം ആദ്യ ആഴ്ച 65 കൊവിഡ് മരണങ്ങളായിരുന്നു. ആകെ മരണം 656 ആയി. ഇന്നലെ 21 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം അരുവിക്കരയിൽ കെ. മോഹനൻ (60),ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രൻ (45),പത്തനംതിട്ട തിരുവല്ലയിൽ വി. ജോർജ് (73),ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി സരസ്വതി (83),കായംകുളം സ്വദേശിനി റെജിയ ബീവി (54),ആലപ്പുഴ സ്വദേശി കെ.ജി രവീന്ദ്രനാഥ് (42),ആലപ്പുഴ സ്വദേശി കെ. ഗിരീരാജ് (54),എറണാകുളം വെസ്റ്റ് കടുങ്ങല്ലൂർ സ്വദേശി അഭിലാഷ് (43),പനയിക്കുളം സ്വദേശി പാപ്പച്ചൻ (71),വൈപ്പിൻ സ്വദേശി ഡെന്നീസ് (52),തൃശൂർ കൊറട്ടി സ്വദേശി മനോജ് (45),മടത്തുങ്ങോട് സ്വദേശിനി റിജി (35),മലപ്പുറം അതവനാട് സ്വദേശി മുഹമ്മദ്കുട്ടി (64),കണ്ണമംഗലം സ്വദേശി പാത്തുമുത്തു (75),വെളിമുക്ക് സ്വദേശി അബ്ദു റഹ്മാൻ (51),കാസർകോട് മാഥൂർ സ്വദേശി മുസ്തഫ (55),അടുകാർഹാപി സ്വദേശിനി ലീല (71),കാസർകോട് സ്വദേശി ഭരതൻ (57),മഞ്ചേശ്വരം സ്വദേശി അഹമ്മദ് കുഞ്ഞി (69),പീലിക്കോട് സ്വദേശി രാജു (65),മീഞ്ച സ്വദേശി ഉമ്മർ (70) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്.