തിരുവനന്തപുരം: ഇന്ത്യൻ കാർഷിക മേഖലെയും കർഷകരെയും ദോഷകരമായി ബാധിക്കുന്ന കർഷക ബില്ലിനെതിരെ കോൺഗ്രസ് വഞ്ചിയൂർ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. വഞ്ചിയൂർ ഉണ്ണി, കെ.പി.സി.സി സെക്രട്ടറി വി.എസ്. ഹരീന്ദ്രനാഥ്,വി. പ്രതാപ് ചന്ദ്രൻ നായർ, എം.എ പത്മകുമാർ, കൗൺസിലർ ഡി.അനിൽകുമാർ, പി.പത്മകുമാർ, ചിത്രാലയം ഹരികുമാർ, എ.കെ. നിസാർ, എൻ.വി.ഫിലിപ്പ് രാമചന്ദ്രൻ, ബി.വിജയകുമാർ, ശംഭു,വിപിൻ, അശോകൻ, ഹർഷകുമാർ,സന്തോഷ് കുമാർ,തമ്പി, സതീന്ദ്രകുമാർ,അനിൽ എന്നിവർ സംസാരിച്ചു.