വെഞ്ഞാറമൂട്: കേന്ദ്ര ഗവൺമെന്റിന്റെ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് കെ.പി.സി.സി യുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തുടനീളം നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഭരതന്നൂർ പാങ്ങോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭരതന്നൂരിൽ കൂട്ടധർണ നടന്നു. ഭരതന്നൂർ മണ്ഡലം പ്രസിഡന്റ് സതി തിലകന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. പാങ്ങോട് മണ്ഡലം പ്രസിഡന്റ് കൊച്ചാലുംമൂട് നിസാമുദ്ദീൻ, കർഷക കോൺഗ്രസ് വാമനപുരം നിയോജക മണ്ഡലം പ്രസിഡന്റ് പ്രസന്നകുമാർ, ഡി.സി.സി.അംഗം പാങ്ങോട് വിജയൻ, കല്ലറ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ വട്ടക്കരിക്കകം ഷാനവാസ്, പ്രദീപ്കുമാർ, യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷംനാദ്, പാങ്ങോട് പഞ്ചായത്ത് വെെസ് പ്രസിഡന്റ് ലളിതാകുമാരി, പ്രവാസി കോൺഗ്രസ് പ്രസിഡന്റ് അനിൽകുമാർ, പഞ്ചായത്ത് മെമ്പർ അശ്വതി, ഷീജ, ആർട്ടിസാൻസ് കോൺഗ്രസ് പ്രസിഡന്റ് ഹരീഷ്, യൂത്ത്കോൺഗ്രസ് നേതാവ് ഹസിൻ,കെ.എസ്.യു പ്രസിഡന്റ് റിഷാദ് തുടങ്ങി പ്രമുഖ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.