sss

ക​ല്ല​മ്പ​ലം​:​ ​കു​ട​വൂ​രി​ൽ​ ​ക​ര​ടി​യെ​ ​ക​ണ്ട​താ​യു​ള്ള​ ​സം​ശ​യ​ത്തെ​ ​തു​ട​ർ​ന്ന് ​നാ​ട്ടു​കാ​ർ ആശങ്കയി​ൽ. പരിശോധനയിൽ
ക​രടി​യു​ടെ​തെ​ന്ന് ​തോന്നി​ക്കു​ന്ന​ ​കാ​ൽ​പ്പാ​ടു​ക​ൾ​ ​ക​ണ്ടെ​ത്തി.​ ​പൊ​ലീ​സും​ ​സ്ഥ​ല​ത്തെ​ത്തി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി. മടന്തപ്പച്ച സ്വദേശി റൈഹാനത്ത് കഴിഞ്ഞദിവസം രാത്രിയിൽ മകൻ ആസിഫ് ബൈക്കിൽ വീട്ടിലെത്തിയ ശബ്ദം കേട്ട് പുറത്തിറങ്ങുമ്പോൾ കരടിയെ കണ്ടെന്നാണ് പറയുന്നത്. നാ​ട്ടു​കാ​രി​ൽ​ ​ചി​ല​ർ​ ​ക​ര​ടി​യെ​യും​ ​കരടിയുടെ​ ​കാൽപ്പാടുകളും​ ​ക​ണ്ടെന്ന് അറിയിച്ചിരുന്നു. ​ഫോറസ്റ്റിൽ വിവരമറിയിച്ചിട്ട് അധികൃതർ എത്തിയില്ലെന്നും ആക്ഷേപമുണ്ട്. അടുത്തിടെ കൊല്ലം ജില്ലയിലെ ശീമാട്ടി, കല്ലുവാതുക്കൽ പ്രദേശങ്ങളിൽ കരടിയെ കണ്ടിരുന്നു.