തിരുവനന്തപുരം: നിയമസഭയിൽ 50വർഷം പൂർത്തിയാക്കിയ ഉമ്മൻചാണ്ടിയെ ആദരിച്ചു. ജഗതിയിലെ പുതുപ്പള്ളി ഹൗസിന് സമീപം പ്രവർത്തിക്കുന്ന രാജേശ്വരി ഫൗണ്ടേഷൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഭാരവാഹികളാണ് ആദരവ് സംഘടിപ്പിച്ചത്. ഫൗണ്ടേഷൻ സെക്രട്ടറി എം.ആർ. മനോജ് ഉപഹാരം നൽകി. പ്രസിഡന്റ് സുരേഷ്, മറ്റുഭാരവാഹികളായ മാലിനി.ആർ, കരകുളം ശശി തുടങ്ങിയവർ പങ്കെടുത്തു.