v
ദേവകിഅമ്മയുടെ വീട് കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. ശിവദാസ് സന്ദർശിക്കുന്നു

വെഞ്ഞാറമൂട് ; ഒടുവിൽ കാത്തിരിപ്പിന് വരാമമായി, ദേവകി അമ്മയുടെ വീടിന് നമ്പർ കിട്ടി. കല്ലറ ഗ്രാമ പഞ്ചായത്തിലെ 10-ാം വാർഡിൽ ഉൾപ്പെടുന്ന ആനക്കുഴി ചരുവിള വീട്ടിൽ 78 വയസുള്ള ദേവകി അമ്മയുടെ വീടിനാണ് നമ്പർ കിട്ടിയത്. ഇവരുടെ ദുരവസ്ഥ ചൂണ്ടികാണിച്ച് കൗമുദി കഴിഞ്ഞ 19 ന് വാർത്ത പ്രസിദ്ധികരിച്ചിരുന്നു. ആനക്കുഴി ചരുവിളയിൽ പകുതിയിലെറെ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറച്ച ഒറ്റ മുറി കൂരക്കുള്ളിൽ തനിച്ച് കഴിയുന്ന ഇവർക്ക് വീടിന് പഞ്ചായത്തിൽ നിന്നും നമ്പരിട്ട് കിട്ടാത്തതുകാരണം വൈദ്യുതിയും ഇല്ലായിരുന്നു..

കഴിഞ്ഞ ഇരുപത് വർഷമായി മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലായിരുന്നു കഴിഞ്ഞിരുന്നത്. കേരളകൗമുദി വാർത്ത ശ്രദ്ധയിൽപ്പെട്ട കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. ശിവദാസൻ ദേവകി അമ്മയുടെ വീട്ടിൽ നേരിട്ടെത്തി കാര്യങ്ങൾ ബോദ്ധ്യപ്പെട്ടതിനെതുടർന്ന് വീടിന് നമ്പർ കിട്ടുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുകയായിരുന്നു. ദേവകിഅമ്മയുടെ വീട്ടിലേക്ക് വെെദ്യുതി വെളിച്ചം എത്തിക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുമെന്ന് കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശിവദാസൻ അറിയിച്ചു.