വെഞ്ഞാറമൂട് : കോട്ടുകുന്നം ഏലായിൽ കോൺഗ്രസ് വെഞ്ഞാറമൂട് - നെല്ലനാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊയ്തെടുത്തത് നൂറ് മേനി വിളവ്. കൊയ്‌ത്തുത്സവം കെ.പി.സി.സി സെക്രട്ടറി രമണി പി. നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ അഡ്വ.വെഞ്ഞാറമൂട് സുധീർ, മഹേഷ് ചേരിയിൽ, ഡി.സി.സി ജനറൽ സെക്രട്ടറി ഡി. സനൽകുമാർ, നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പ്, വൈസ് പ്രസിഡന്റ് ബിന്ദു അരുൺകുമാർ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിനു എസ്.നായർ, ബീനാ രാജേന്ദ്രൻ, ബിന്ദു, മുൻ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, കോൺഗ്രസ് നേതാക്കളായ കീഴിയിക്കോണം അജയൻ, മോഹനൻ നായർ, ശശിധരൻ നായർ, യൂത്ത് കോൺഗ്രസ് നേതാക്കളായ രഞ്ജിത്ത്, നെല്ലനാട് ഹരി, ശ്രീലാൽ തുടങ്ങിയവർ പങ്കെടുത്തു. സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തരിശുകിടന്ന ഒരേക്കർ നിലത്ത് കൃഷിയിറക്കിയത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിനെതിരെയുള്ള പ്രതിഷേധ പരിപാടിയും ഇതോടനുബന്ധിച്ച് നടന്നു.