dharna

കിളിമാനൂർ: കർഷക ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊടുവഴന്നൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊടുവഴന്നൂർ പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി. വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം എൻ. സുദർശനൻ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി. ഉണ്ണിക്ഷ്ണൻ, ഡി. സത്യൻ, ശാന്തകുമാരി, ജോയി സോമൻ, ശ്രീധരൻപിള്ള, പി. കണ്ണൻ, വിഷ്ണു ജയൻ എന്നിവർ സംസാരിച്ചു.