dharna

കിളിമാനൂർ: കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നടപടികളിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് കിളിമാനൂർ മണ്ഡലം കമ്മിറ്റി മുളക്കലത്തുകാവ് ജംഗ്ഷനിൽ ധർണ നടത്തി. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ അനൂപ് തോട്ടത്തിലിന്റ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച ധർണ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ എം.കെ. ഗംഗാധരതിലകൻ ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് കോൺഗ്രസ്‌ ഭാരവാഹികളായ ടി.ആർ. മനോജ്‌, പോങ്ങനാട് രാധാകൃഷ്ണൻ, എൻ. ജോയി, കിളിമാനൂർ പഞ്ചായത്ത്‌ പാർലമെന്ററി പാർട്ടി നേതാവ് സജികുമാർ, കർഷക കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജയകാന്ത്, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ദേവകുമാരി, സുധീർ തോപ്പിൽ. യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ജി .ജി ഗിരികൃഷ്ണൻ, ബാൻഷാ പോങ്ങനാട് തുടങ്ങിയവർ സംസാരിച്ചു.