surendran

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സുരക്ഷയ്ക്കായി കോഴിക്കോട് റൂറൽ എസ്.പി അയച്ച രണ്ട് പൊലീസുകാരെ മടക്കി. തനിക്ക് സുരക്ഷ ആവശ്യമില്ലെന്ന് രേഖാമൂലം അവരെ സുരേന്ദ്രൻ അറിയിച്ചു. ഇന്റലിജൻസ് എ.ഡി.ജി.പി യുടെ നിർദ്ദേശ പ്രകാരമാണ് റൂറൽ എസ്.പി ഇന്നലെ രണ്ടുപൊലീസുകാരെ വടകരയിൽ നിന്നയച്ചത്. ഇവർ ഇന്നലെ രാവിലെ തൈക്കാട് ബി.ജെ.പി സംസ്ഥാന കമ്മിറ്രി ഓഫീസിലെത്തുകയായിരുന്നു. തനിക്ക് സുരക്ഷ വേണ്ടെന്ന് നേരത്തെ തന്നെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.