മലയിൻകീഴ്: കേന്ദ്ര ഗവൺമെന്റിന്റെ കർഷക ബില്ലിനെതിരെ കോൺഗ്രസ് മലയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ കെ.പി.സി.സി സെക്രട്ടറി അഡ്വ.ആർ.വി. രാജേഷ് ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് മലയിൻകീഴ് ഗോപൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം പേയാട് ശശി, ഡി.സി.സി അംഗം ജി. പങ്കജാക്ഷൻ, ജില്ലാ പഞ്ചായത്ത് അംഗം വി.ആർ. രമാകുമാരി, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ. അനിത, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് അംഗം കെ. ഷിബുലാൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജെ.ജെ. വിഷ്ണു എന്നിവർ സംസാരിച്ചു.