നടപടി കേരള കൗമുദി വാർത്തയെ തുടർന്ന്
ഗോകുൽ കൃഷ്ണ.യു.എസ്
തിരുവനന്തപുരം:മണ്ണന്തല ഗവ.പ്രസിൽ, മഷിയില്ലെന്ന് പറഞ്ഞ് പത്ത് മാസമായി പ്രവർത്തിപ്പിക്കാതെ കിടന്ന അഞ്ചര കോടി രൂപയുടെ പുതിയ ഓഫ് സെറ്റ് പ്രസിന് ശാപമോക്ഷം
മെഷീനിന്റെ പ്രവർത്തനം അടുത്തമാസം 10ന് മുഖ്യമന്ത്രി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും.മെഷീൻ നശിക്കുന്നതായി കേരളകൗമുദി ആഗസ്റ്റ് 20ന് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. ഇ-ടെൻഡർ മുടങ്ങിയതിനാൽ മഷിയും പ്ളേറ്റുകളും കിട്ടാത്തതാണ് മെഷീൻ ഉപയോഗിക്കാൻ തടസമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. കേരളകൗമുദി റിപ്പോർട്ടിനെ തുടർന്ന് മുംബയിലെ ഒരു കമ്പനിയുമായി ഇ-ടെൻഡറിലൂടെ മഷിയും പ്ളേറ്റും വാങ്ങാൻ ധാരണയായി.
ബാരലിന് 25,000 രൂപ വിലയുള്ള സ്പെഷ്യൽ മഷിയാണ് വേണ്ടത്. പുതിയ പ്രസ് ഉപയോഗിക്കുമ്പോൾ അച്ചടിവകുപ്പിന് മാസം ശരാശരി 25 ലക്ഷം രൂപ ലാഭമുണ്ടാക്കാം.ഒരു ദിവസം ഒരു ലക്ഷം രൂപ വരെ ലാഭം. 36 വർഷം പഴക്കമുള്ള പ്രസിന്റെ താത്കാലിക നവീകരണത്തിന് ഒരു കോടി രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിച്ചു.