sndp-
ശാർക്കര ശ്രീനാരായണ ഗുരുദേവൻ ട്രസ്റ്റ് ഗുരുസ്‌പർശം പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത കുടുംബങ്ങൾക്കുള്ള എൽ.ഇ.ഡി ടിവികളുടെ വിതരണോദ്ഘാടനം എസ്.എൻ.ജി ട്രസ്റ്റ് സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയും നോബിൾ ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് എം.ഡി പി.സുഭാഷ് ചന്ദ്രനും ചേർന്നു അഴൂർ കോളിച്ചിറ സ്വദേശി അനിതക്ക് ആദ്യ ടിവി കൈമാറി നിർവഹിക്കുന്നു. അഴൂർ വിജയൻ, പ്രദീപ് സഭവിള, അഴൂർ ബിജു, ജി. ജയചന്ദ്രൻ, ജിജു പെരുങ്ങുഴി, ഷാജി ശാർക്കര, റിയങ്ക, കോളിച്ചിറ കുമാർ എന്നിവർ സമീപം

ചിറയിൻകീഴ്: ശാർക്കര ശ്രീനാരായണ ഗുരുദേവൻ ട്രസ്റ്റ് ഗുരുസ്പർശം പദ്ധതിയുടെ ഭാഗമായി ഓൺലൈൻ വിദ്യാഭ്യാസത്തിന് അവസരം ലക്ഷ്യമാക്കി തിരഞ്ഞെടുത്ത കുടുംബങ്ങൾക്കുള്ള എൽ.ഇ.ഡി ടിവികൾ വിതരണം ചെയ്തു. ശാർക്കര ശ്രീനാരായണ ഗുരുദേവ ക്ഷേത്ര മണ്ഡപത്തിൽ നടന്ന ചടങ്ങിൽ എസ്.എൻ.ജി ട്രസ്റ്റ് സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയും നോബിൾ ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് എം.ഡി പി. സുഭാഷ് ചന്ദ്രനും ചേർന്നു അഴൂർ കോളിച്ചിറയിലെ നിർദ്ധന കുടുംബാംഗമായ അജിതക്ക് ആദ്യ ടിവി കൈമാറി. അഴൂർ ഗ്രാമപഞ്ചായത്തംഗം അഴൂർ വിജയൻ, എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, ഗുരുക്ഷേത്ര കാര്യദർശി ജി. ജയചന്ദ്രൻ, എസ്.എൻ ട്രസ്റ്റ് ബോർഡംഗം ജിജു പെരുങ്ങുഴി, ഷാജി ശാർക്കര, റിയങ്ക, കോളിച്ചിറ കുമാർ എന്നിവർ പങ്കെടുത്തു.