jaswanth-singh

തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗിന്റെ വേർപാടിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. വാജ്‌പേയ് മന്ത്രിസഭയിൽ അംഗമായിരുന്ന അദ്ദേഹം പ്രതിരോധം, വിദേശകാര്യം, ധനകാര്യം മുതലായ വകുപ്പുകൾ മികച്ചരീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ അറിയിച്ചു.