തിരുവനന്തപുരം : സംസ്ഥാനം കൊവിഡ് വ്യാപനത്തിന്റെ നിർണായകഘട്ടത്തിലൂടെയാണ് കടുന്നുപോകുന്നതെന്നും
ചെറുപ്പക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ശനിയാഴ്ചവരെ രോഗബാധിതരായ 167939 പേരിൽ ഭൂരിഭാഗം പേരും 20 വയസിനും 40നും ഇടയലുള്ളവരാണ്. ഇവരിലൂടെയാണ് പ്രായമായവരിൽ വൈറസ് പടരുന്നത്. ഇത്തരമൊരു സാഹചര്യം അതീവഗുരുതരമാണ്. രോഗപ്രതിരോധ ശേഷിയുള്ളതിനാൽ വൈറസ് ബാധിച്ചാൽ ചെറുപ്പക്കാരിൽ ലക്ഷണങ്ങൾ പോലും കാണിക്കില്ല. എന്നാൽ വീട്ടിലെ പ്രായമായവരിലേക്ക് രോഗം പടരാൻ കാരണമാകും. ഇത്തരം നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.
വൈറസ് ബാധിച്ചാൽ ചെറുപ്പക്കാർ സുരക്ഷിതരാണെന്ന തോന്നൽ വേണ്ട. ഇതുവരെ മരണപ്പെട്ടത്തിൽ 28ശതമാനം ചെറുപ്പക്കാരാണ്. രോഗം വ്യാപനം രൂക്ഷമാകുന്നതനുസരിച്ച് മരണസംഖ്യ ക്രമാതീതമായി ഉയരും. ഇത്തരമൊരു സാഹചര്യമുണ്ടായാൽ ലോക്ക് ഡൗൺ അല്ലാതെ മറ്റുവഴികളുണ്ടാകില്ല. വിദേശരാജ്യങ്ങൾ ഇപ്പോൾ ഇത്തരമൊരു അവസ്ഥയിലാണ്. ലോക്ക് ഡൗൺ ഒരു പരിഹാരമല്ല. ജീവതം മുന്നോട്ടുകൊണ്ടു പോകണം. അടച്ചിടൽ ഒഴിവാക്കാൻ ജനങ്ങളുടെ പൂർണ സഹകരണം വേണം. മരണനിരക്ക് കുറക്കാനായത് ഏറെ ആശ്വാസകരണമാണ്, എന്നാൽ അത് നിലനിറുത്തണമെന്നും മന്ത്രി പറഞ്ഞു.
അഞ്ചാദിനവും
മരണം 20കടന്നു
തിരുവനന്തപുരം :സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ തുടർച്ചയായ അഞ്ചാംദിവസവും 20കടന്നു. ഇന്നലെ 21 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശിവശങ്കരൻ നായർ (87), മരിയപുരം സ്വദേശിനി ധനൂജ (90), വിതുര സ്വദേശി ശശിധരൻ പിള്ള (64), കോരാണി സ്വദേശി രാജപ്പൻ (65), തിരുമല സ്വദേശി രവീന്ദ്രൻ (73), പുതുക്കുറിച്ചി സ്വദേശി ലോറൻസ് (37), കൊല്ലം സ്വദേശി ഫാത്തിമ കുഞ്ഞ് (80), ആലപ്പുഴ വണ്ടാനം സ്വദേശി ജമീല (63), കോട്ടയം പല്ലം സ്വദേശി കൊച്ചുമോൾ (43), എറണാകുളം ആലാട്ടുചിറ സ്വദേശി ശകുന്തള (67), എളമക്കര സ്വദേശി ശേഖ് അക്ബർ (65), തൃശൂർ പൂത്തോൾ സ്വദേശി ഡെൽഫി ജോയി (57), പാലക്കാട് ചന്ദ്രനഗർ സ്വദേശി സെൽവൻ (65), കൊടേകൽ സ്വദേശി വേണുഗോപാൽ (72), കോഴിക്കോട് ചോറോട് സ്വദേശി ഹസൻ (90), തളിയിൽ സ്വദേശി ഇമ്പിച്ചി തങ്ങൾ (65), ഓർക്കട്ടേരി സ്വദേശി സദാനന്ദൻ (75), മന്നൂർ സ്വദേശി സുഹറ (85), കണ്ണൂർ തലശേരി സ്വദേശി അസീസ് (60), പൂവും സ്വദേശി ഇബ്രാഹിം (50), കാസർകോട് തളങ്ങര സ്വദേശി എസ്.എച്ച്. കോയ (80) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്രീവായത്. ഇതോടെ ആകെ മരണം 677 ആയി.