devasombord

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ദേവസ്വം ബോർഡിന് നൽകി വരുന്ന വാർഷിക ആനുവിറ്റി വർദ്ധിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് ദേവസ്വം പെൻഷനേഴ്‌സ് കോൺഫെഡറേഷൻ ആവശ്യപ്പെട്ടു. 1949ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപീകൃതമായപ്പോൾ ദേവസ്വം വസ്തുവകകൾ സർക്കാർ ഏറ്റെടുത്തതിനുള്ള വാർഷിക ആനുവിറ്റിയായി 46.5 ലക്ഷം രൂപയാണ് നൽകിവരുന്നത്. 2003ൽ സർക്കാർ അനുവിറ്റിയിൽ വർദ്ധനവ് വരുത്തിയിരുന്നു. തുടർന്ന് പതിനേഴ് വർഷം കഴിഞ്ഞിട്ടും തുക വർദ്ധിപ്പിച്ചിട്ടില്ല. വരുമാനത്തിന്റെ കാര്യത്തിൽ ബുദ്ധിമുട്ടുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ആനുവിറ്റി വർദ്ധിപ്പിക്കുന്നത് താങ്ങാകുമെന്നും കോൺഫെഡറേഷൻ പ്രസിഡന്റ് ആർ.ഷാജി ശർമ,ജനറൽ സെക്രട്ടറി ആനയറ ചന്ദ്രൻ എന്നിവർ പറഞ്ഞു.