02

പോത്തൻകോട് : സംഘം ചേർന്ന് വിവിധയിടങ്ങളിൽ അക്രമം നടത്തുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരെ പലസ്ഥലങ്ങളിലായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. കാട്ടായിക്കോണം പേരുത്തല അശ്വതി ഭവനിൽ അരുണപ്പൻ എന്നുവിളിക്കുന്ന അരുൺകുമാർ (29 ) ആണ് പോത്തൻകോട് പൊലീസിന്റെ പിടിയിലായത്. സംഘം ചേർന്ന് മദ്യപിച്ച് പരസ്യമായി ചീത്തവിളിച്ചതിനെ ചോദ്യം ചെയ്ത അയൽവാസിയായ കുമാറിനെ സംഘം ചേർന്ന് മർദ്ദിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോത്തൻകോട് എസ്.ഐ. അജീഷ് വി.എസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.