നെടുമങ്ങാട്: എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയന് കീഴിലെ വനിതാസംഘം പ്രവർത്തകരുടെ യോഗവും ഗുരുദേവ പഠനക്ലാസും നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് എ. മോഹൻദാസ് ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ ഹാളിൽ വനിതാസംഘം ചെയർപേഴ്‌സൺ ലതാകുമാരിയുടെയും കൺവീനർ കൃഷ്ണാ റൈറ്റിന്റെയും നേതൃത്വത്തിൽ നടന്ന പ്രാർത്ഥനയിൽ യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം ഗോപാലൻ റൈറ്റ്, കൗൺസിലർ സുരാജ് ചെല്ലാംകോട്, വനിതാസംഘം ഭാരവാഹികളായ ജയവസന്ത്, കലാകുമാരി, ഷീല തുടങ്ങിയവർ പങ്കെടുത്തു.