തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 7445 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇത് രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം 7000 കടക്കുന്നത്. 6965 പേർ സമ്പർക്കരോഗികളാണ്. 561 പേരുടെ ഉറവിടം വ്യക്തമല്ല. 21 മരണവും സ്ഥിരീകരിച്ചു. 97 ആരോഗ്യ പ്രവർത്തകർ സമ്പർക്കത്തിലൂടെ രോഗബാധിതരായി. 3391 പേർ രോഗമുക്തരായി. കോഴിക്കോടാണ് ഇന്നലെ ഏറ്റവും കൂടുതൽ രോഗികൾ (956). എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂർ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂർ 332, പത്തനംതിട്ട 263, കാസർകോട് 252, വയനാട് 172, ഇടുക്കി 125 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ സ്ഥിതി. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,493 സാമ്പിളുകളാണ് പരിശോധിച്ചത്. വിവിധ ജില്ലകളിലായി 2,27,831 പേരാണ് നിരീക്ഷണത്തിലുള്ളത്.
പ്രതിദിന രോഗികളിൽ
കേരളം മൂന്നാമത്
ന്യൂഡൽഹി: കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളം മൂന്നാമത്. ഒന്നാമതുള്ള മഹാരാഷ്ട്രയിൽ ഇന്നലെ 18,056 കേസുകളും 380 മരണവും റിപ്പോർട്ട് ചെയ്തു. രണ്ടാം സ്ഥാനത്തുള്ള കർണാടകയിൽ 9,543 പുതിയ രോഗികളും 79 മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ ഇന്നലെ 7,445 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.