പാറശാല: പാറശാലയിലെ കൊവിഡ് ചികിത്സാ ആശുപത്രിയിൽ യുവതിയുടെ നഗ്ന ചിത്രങ്ങൾ മൊബൈലിൽ പകർത്തിയ ഡി.വൈ.എഫ്.ഐ നേതാവായ ശാലുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവമോർച്ച ചെങ്കൽ പഞ്ചായത്ത് കമ്മിറ്റി പ്രവർത്തകർ മാർച്ച് നടത്തി. ശാലുവിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ച് പൊലീസ് വഴിയിൽ തടഞ്ഞു. തുടർന്ന് ചെങ്കൽ ജംഗ്‌ഷനിൽ നടന്ന പ്രതിഷേധ യോഗം യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അജേഷ് ഉദ്ഘാടനം ചെയ്തു.
യുവമോർച്ച മണ്ഡലം സെക്രട്ടറി സുബ്രഹ്മണ്യപുരം മോഹനൻ, മണ്ഡലം ജനറൽ സെക്രട്ടറി വിമൽ, ബി.ജെ.പി ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് ആശ്രമം പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.