job-seekers

തിരുവനന്തപുരം : കഴിവ് പരിശോധിക്കാൻ ഒ.എം.ആർ പരീക്ഷ മതിയെന്നിരിക്കെ ,കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിന് വിവരണാത്മക പരീക്ഷ നടത്താനുള്ള പി.എസ്.സി തീരുമാനത്തിൽ ഉദ്യോഗാർത്ഥികൾ ആശങ്കയിൽ. 30 വിഷയങ്ങളിലേക്ക് അസി.പ്രൊഫസർമാരെ തിരഞ്ഞെടുക്കാനായി നവംബർ മുതലാണ് പരീക്ഷ..2011 ൽ ഇതേ തസ്തികകളിലേക്ക് വിവരാണത്മക പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും, മൂല്യനിർണ്ണയം സംബന്ധിച്ച് കടുത്ത എതിർപ്പുയർന്നതിനെ തുടർന്ന് പിൻവലിച്ചിരുന്നു. ഒൻപത് വർഷങ്ങൾ കഴിഞ്ഞാണ് വീണ്ടും അസി.പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. വിവരണാത്മക പരീക്ഷയുടെ മൂല്യനിർണ്ണയം ശാസ്ത്രീയവും സുതാര്യവുമാകില്ലെന്നാണ് ഉദ്യോഗാർത്ഥികൾ ആശങ്കപ്പെടുന്നത്.ഒരേ ഉത്തരക്കടലാസ് തന്നെ പലരും മൂല്യനിർണ്ണയം നടത്തിയാൽ വ്യത്യസ്ത മാർക്കാവും നൽകുക. കാൽ മാർക്ക് പോലും അതീവ പ്രാധാന്യമാകുന്ന മത്സര പരീക്ഷയിൽ ഇത്തരം ഏറ്റക്കുറച്ചിലുകൾ റാങ്കുകളെ മാറ്റി മറിക്കുമെന്നും അവർ പറയുന്നു.എച്ച്.എസ്.എസ്.എ,മെഡിക്കൽ ഓഫീസർ, അസി.എൻജിനീയർ തുടങ്ങിയ തസ്തികകളിലേക്ക് നിലവിൽ ഒ.എം.ആർ പരീക്ഷയാണ് .

ഉദ്യോഗാർത്ഥികൾ

പറയുന്നത്