ksrtc

തിരുവനന്തപുരം: പാഴ്സൽ,​ ചരക്ക് സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി സമർപ്പിച്ച പദ്ധതിക്ക് സർക്കാരിന്റെ അംഗീകാരം. നഷ്ടത്തിൽ മുങ്ങിത്തപ്പുന്ന .കോർപ്പറേഷനെ എങ്ങനെയും കരകയറ്റുകയാണ് ലക്ഷ്യം.ഓഫീസ് ജീവനക്കാർക്കായി ബോണ്ട് സർവീസ്,​​ സാധാരണക്കാർക്കായി കൈകാണിക്കുന്നിടത്തെല്ലാം നിറുത്തുന്ന ആൺ ലിമിറ്റഡ് സ്റ്റോപ്പ് ഓർ‌ഡിനറി സർവീസ്. കച്ചവടക്കാർക്കായി കണ്ടം ചെയ്യാറായ ബസുകളെ മോടിപിടിപ്പിച്ച് ന്യൂജെൻ കടകളും. പാസഞ്ചർ സർവീസിനുപയോഗിക്കാൻ കഴിയാത്ത ബസുകളെ പാഴ്സൽ സർവീസിന് . കോർപ്പറേഷന് സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള പദ്ധതി കെ.എസ്.ആർ.ടി.സി. എം.ഡി ബിജു പ്രഭാകറാണ് ഗതാഗത വകുപ്പിന് സമർപ്പിച്ചത്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ,​ കൺസ്യൂമർഫെഡ്,​ ബെവ്‌കോ തുടങ്ങിയ സ്ഥാപനങ്ങൾക്കും ​ സ്വകാര്യ മില്ലുകൾക്കും,​ ഫാക്ടറികൾക്കും മറ്റും എന്നിവിടങ്ങളിലേക്കും പാഴ്സലുകൾ എത്തിക്കും. സ്വകാര്യ പാഴ്സൽ സർവീസുകളിലും കുറഞ്ഞ ചാർജ് ഈടാക്കും.

ബസിന്റെ നിറംചുവപ്പ്,​ മഞ്ഞ

സീറ്റുകൾ ഇളക്കി മാറ്റി ചുവപ്പും മഞ്ഞയും നിറത്തിലാണ് പാഴ്സൽ ബസുകളോടുക.

കിലോമീറ്ററിന് 15 രൂപ കിട്ടിയാൽ നഷ്ടമില്ലെന്നാണ് കണക്ക് കൊവിഡ് കാലത്ത് സർവീസ് കുറവാണെങ്കിലും കിലോമീറ്ററി 18 രൂപ മുതൽ 25 രൂപ വരെ കിട്ടുന്നു. പാഴ്സൽ സർവീസിന് കിലോമീറ്ററിന് 50 രൂപ വരെ കിട്ടും.