*വിദഗ്ദ്ധസമിതി റിപ്പോർട്ടിലെ ബദൽ നിർദ്ദേശങ്ങൾ പരിഗണനയിൽ
തിരുവനന്തപുരം:ശമ്പളം ആറ് മാസത്തേക്ക് കൂടി പിടിക്കാനുള്ള തീരുമാനം ജീവനക്കാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് മാറ്റിവച്ചാൽ , പകരം പണം കണ്ടെത്താൻ പെൻഷൻ പ്രായം ഉയർത്തൽ അടക്കമുള്ള നിർദ്ദേശങ്ങൾ സർക്കാർ പരിഗണിക്കുന്നു. രാജ്യത്ത് ഏറ്റവും കുറഞ്ഞ പെൻഷൻ പ്രായം കേരളത്തിലും ജാർക്കണ്ഡിലുമാണ്. 56 വയസ്.
കൊവിഡും ലോക്ക്ഡൗണും മൂലം സംസ്ഥാനത്തിനുണ്ടായ വൻ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് മടിച്ചാണെങ്കിലും വീണ്ടും സാലറി കട്ടിലേക്ക് സർക്കാർ നീങ്ങിയത്.
സെപ്‌റ്റംബറിൽ നടപ്പാക്കാനിരുന്നത് അടുത്തമാസം മുതൽ നടപ്പാക്കാനായിരുന്നു ശ്രമം. ഭരണകക്ഷി യൂണിയനുകളിലെയും എതിർപ്പും, തദ്ദേശതിരഞ്ഞെടുപ്പും പരിഗണിച്ച് പാർട്ടിനേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് തൽക്കാലം മാറ്റിവച്ചത്. ജീവനക്കാരെ അനുനയിപ്പിക്കാൻ അവസാനശ്രമം കൂടി നടത്താനാണ് പാർട്ടി നിർദ്ദേശം. അതും പരാജയപ്പെട്ടാൽ, .മുൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം അദ്ധ്യക്ഷനായ വിദഗ്ദ്ധസമിതി റിപ്പോർട്ടിലെ ബദൽ നിർദ്ദേശങ്ങൾ തേടും.
സംസ്ഥാന വരുമാനത്തിനും കേന്ദ്രവിഹിതങ്ങൾക്കും പുറമെ, 20,000കോടി കടമെടുത്താണ് കാര്യങ്ങൾ നടത്തുന്നത്. കൊവിഡിൽ വരുമാനം കുറഞ്ഞതോടെ എല്ലാം താളം തെറ്റി. സാമൂഹ്യക്ഷേമ പെൻഷന് 4,405 കോടിയും, കൊവിഡ് അതിജീവന സഹായത്തിന് 6,851കോടിയും ചെലവായി. ഇതോടെ ട്രഷറി 1400 കോടിയുടെ ഒാവർഡ്രാഫ്റ്റിലായി. ഇതുടൻ അടച്ചില്ലെങ്കിൽ ട്രഷറി പ്രതിസന്ധിയിലാകും. സാലറി കട്ട് നടക്കാതായയോടെ, ഇൗ മാസം വരുമാനത്തിൽ 500 കോടിയുടെ അപ്രതീക്ഷിത കുറവുമുണ്ടായി.
വരുമാന നഷ്‌ടം
*ജനുവരി മുതൽ -33,456 കോടി
*ഇതിൽ 19,816 കോടി വാണിജ്യനികുതിയിൽ
* ജി.എസ്.ടി നഷ്ടപരിഹാരം- 7000 കോടി
18000 പേർ
പ്രതിവർഷം റിട്ടയർ ചെയ്യുന്നത്
4,000 കോടി
ഇവർക്ക് ആനുകൂല്യങ്ങൾ നൽകാൻ
വരുമാനം കണ്ടെത്താൻ
ബദൽ നിർദ്ദേശങ്ങൾ
*പെൻഷൻ പ്രായം ഉയർത്തുക
*തസ്തികകൾ നിയന്ത്രിക്കുക
*പെട്രോൾ,ഡീസൽ സെസ് കൂട്ടി 2086കോടി
*സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടി 700കോടി
*മദ്യ നികുതി 50 % കൂട്ടി 6,452 കോടി
*താൽപര്യമുള്ള ജീവനക്കാരിൽ നിന്ന് കൂടുതൽ പലിശയ്ക്ക് നിക്ഷേപം
പെൻഷൻ പ്രായം
*കേന്ദ്രം,ഗുജറാത്ത്,കർണാടക,ബംഗാൾ,ബീഹാർ, ആന്ധ്ര,ഉത്തർപ്രദേശ്- 60
*മഹാരാഷ്ട്ര,പഞ്ചാബ്,ഹരിയാന- 58
*മദ്ധ്യപ്രദേശ് -62
*തമിഴ്നാട്- 59
*കേരളം, ജാർഖണ്ഡ് -56
*സംസ്ഥാന സർക്കാർ ജീവനക്കാർ- 5,21,531
*മാർച്ചിന് മുമ്പ് പെൻഷനാകുന്നവർ -18,500
*സാലറികട്ടിൽ പ്രതീക്ഷിച്ചത് 3,675 കോടി
*ഇതുവരെ കിട്ടിയത്1,837 കോടി
*പെൻഷൻപ്രായം കൂട്ടിയാൽ കിട്ടുന്നത് 3,698 കോടി
സർക്കാരിന്റെ
ഒരു മാസത്തെ ചെലവ്
*ശമ്പളം -2617കോടി
*പെൻഷൻ -1584കോടി
*പലിശ - 1395കോടി
*മറ്റിനങ്ങളിൽ -685.75കോടി
*ആകെ - 6281.75കോടി
പരിഗണനയിൽ രണ്ട് നിർദ്ദേശങ്ങൾ
പെൻഷൻ പ്രായം കേന്ദ്രസർക്കാർ മാതൃകയിൽ 60വയസായി ഏകീകരിക്കുക. അതിന് രാഷ്ട്രീയ കാരണങ്ങൾ തടസ്സമാണെങ്കിൽ റീ എംപ്ളോയ്മെന്റ് സാധ്യത പരിഗണിക്കുക.