തിരുവനന്തപുരം: ജില്ലയിൽ ഇന്നലെയും രോഗികളുടെ എണ്ണം 800ന് മുകളിൽ തന്നെ. ഇന്നലെ രോഗം സ്ഥിരീകരിച്ച 853 പേരിൽ 651 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 171 പേരുടെ ഉറവിടം വ്യക്തമല്ല. 19 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. ആറുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തിയതാണ്. നിലവിൽ വീടുകളിലും ആശുപത്രികളിലും കെയർ സെന്ററുകളിലുമായി 9928 പേർ ചികിത്സയിലുണ്ട്. അതേസമയം ഇന്നലെ ആറുപേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. നെടുമങ്ങാട് സ്വദേശി ശിവശങ്കരൻ നായർ (87), മരിയപുരം സ്വദേശി ധനുജ(90), വിതുര സ്വദേശി ശശിധരൻ പിള്ള(64), കോരാണി സ്വദേശി രാജപ്പൻ(65), തിരുമല സ്വദേശി രവീന്ദ്രൻ(73), പുതുക്കുറിച്ചി സ്വദേശി ലോറൻസ് (37) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
പുതുതായി നിരീക്ഷണത്തിലായവർ 2,454
ആകെ നിരീക്ഷണത്തിലുള്ളവർ 29,051
ഇന്നലെ രോഗമുക്തി നേടിയവർ-434
നിരീക്ഷണകാലയളവ് പൂർത്തിയാക്കിയവർ-1,742