തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി ജില്ലയിലെ ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് തുടങ്ങും. ഇന്ന് മുതൽ ഒക്‌ടോബർ ഒന്നു വരെ ഗ്രാമ പഞ്ചായത്തുകളുടേയും ഒക്ടോബർ അഞ്ചിന് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടേയും നറുക്കെടുപ്പാണ് നടക്കുന്നത്. അതത് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് നറുക്കെടുപ്പ്.