d

 ജാഗ്രത വേണമെന്ന് സൈബർ പൊലീസ്

കൊല്ലം: വിവിധ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടേതെന്ന വ്യാജേനെ നടക്കുന്ന ലക്കി കൂപ്പൺ തട്ടിപ്പ് ജില്ലയിൽ വ്യാപകമാകുന്നു. ഇതിനെതിരെ ജാഗ്രത വേണമെന്ന് സൈബർ പൊലീസിന്റെ മുന്നറിയിപ്പ്. പണം നഷ്ടമായ പലരും പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് വിവരം. ഉത്തരേന്ത്യൻ തട്ടിപ്പ് ലോബികൾ പല തരത്തിൽ ജില്ല കേന്ദ്രീകരിച്ച് സാമ്പത്തികമായി ജനങ്ങളെ ചൂഷണം ചെയ്യുന്നുണ്ട്. മിക്കവരും മുന്നറിയിപ്പ് അവഗണിച്ച് തട്ടിപ്പിന് ഇരയാവുകയാണ്. ഇതോടെയാണ് സൈബർ പൊലീസ് ജാഗ്രതാ നിർദേശം നൽകിയത്. ഏത് സമയത്തും സഹായങ്ങൾക്ക് സൈബർ പൊലീസിനെ വിളിക്കാം.

 ലക്കി കൂപ്പൺ തട്ടിപ്പ് ഇങ്ങനെ

1. ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്നെന്ന വ്യാജേന തപാലിൽ ലക്കി കൂപ്പൺ അയയ്ക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യ പടി

2. തുടർന്ന് സ്‌ക്രാച് കാർഡിൽ നിന്ന് ലക്കി സമ്മാനം ലഭിക്കും

3. സമ്മാനം ലഭിച്ചെന്ന ധാരണയിൽ പ്രൈസ് കൂപ്പണിലുള്ള മൊബൈൽ നമ്പരിലേക്ക് വിളിക്കും

4. വൻകിട ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് കസ്റ്റമർ കെയർ എന്ന രീതിയിലാകും അവിടെ നിന്നുള്ള സംസാരം

5. നിങ്ങൾ ഭാഗ്യശാലിയായ ഉപഭോക്താവ് ആണെന്നും ഉടൻ സമ്മാന തുക ബാങ്ക് അക്കൗണ്ടിൽ എത്തുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കും

6. അവർ പറയുന്നത് വിശ്വസിച്ചെന്ന് ഉറപ്പായാൽ ജി.എസ്.ടി ചാർജിനത്തിൽ ഒരു തുക യു.പി.ഐ പേയ്‌മെന്റായി നൽകാൻ നിർദേശിക്കും

7. പണം അയച്ച ശേഷം വിളിച്ചാൽ ഫോണിൽ കിട്ടിയില്ലെന്ന് വരും