kerala-tourism-

തിരുവനന്തപുരം: ആറുമാസത്തെ അടച്ചിടലിന് ശേഷം ഒക്ടോബർ 15 മുതൽ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനമായി. പ്രധാന ടൂറിസം കേന്ദ്രങ്ങളെല്ലാം സഞ്ചാരികൾക്കായി ഘട്ടം ഘട്ടമായി തുറക്കാനാണ് ആലോചന.

സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങൾ മൂന്ന് ഘട്ടങ്ങളിലായി തുറക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കഴിഞ്ഞ ദിവസമാണ് ടൂറിസം വകുപ്പ് സർക്കാരിന് സമർപ്പിച്ചത്. ജില്ലാതലങ്ങളിൽ തുറക്കുന്ന തീയതികളിൽ മാറ്റമുണ്ടായേക്കും.

ടിക്കറ്റിലൂടെ പ്രവേശനം നിയന്ത്രിക്കുന്നത്,സാമൂഹിക അകലം പാലിക്കാൻ കഴിയുന്നത്, കൂടുതൽ പേരെ ഉൾകൊള്ളാവുന്നത് എന്നീ പരിഗണനകളാണ് ആദ്യഘട്ടത്തിൽ തുറക്കുന്ന കേന്ദ്രങ്ങൾക്ക് നൽകിയിട്ടുള്ളത്. നിശ്ചിതസമയത്ത് പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണത്തിലും നിയന്ത്രണമുണ്ടാകും.ആദ്യഘട്ടത്തിൽ ജില്ലയ്ക്കകത്തുള്ള സന്ദർശകർക്കാണ് പ്രവേശനം അനുവദിക്കുക. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാവും പ്രവേശനം. സന്ദർശകവാഹനങ്ങൾ അണുവിമുക്തമാക്കുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും കർശനമാക്കും.