youth

പാറശാല:കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ ബില്ലിനെതിരെ വേറിട്ട സമരവുമായി യൂത്ത് കോൺഗ്രസ്. ആവണക്കിൻവിള യൂണിറ്റു കമ്മറ്റിയാണ് വേറിട്ട സമരവുമായി രംഗത്തുവന്നത്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ചെങ്കൽ പഞ്ചായത്തിലെ കീഴമ്മാകം ഏലായിലാണ് പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നടപടിയിൽ പ്രതിഷേധിച്ചാണ് കർഷകരടക്കം നൂറുകണക്കിന് പേർ പങ്കെടുത്തത്. യൂത്ത് കോൺഗ്രസ് നെയ്യാറ്റിൻകര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വിനീത് കൃഷ്ണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ.പി.സി സി ജനറൽ സെക്രട്ടറി ആർ. വൽസലൻ ഉത്ഘാടനം ചെയ്തു. ആറയൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വൈ.ആർ.വിൻസെന്റ്, കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എ. ക്ലമന്റ്, ദ്വിലീപ്, ഷിജു, ജയ്സൻ, അബിൻ, ബിജിൻ, അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.