മുടപുരം:കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും യുവജനങ്ങളെ കാർഷിക മേഖലയിലെത്തിച്ച് സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിച്ച യുവത്വം കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു.വ്യക്തിഗത ഇനത്തിൽ കിഴുവിലം ഗ്രാമ പഞ്ചായത്ത് യൂത്ത് കോ-ഓർഡിനേറ്റർ സുജിത്ത് രാജ് ഒന്നാം സ്ഥാനവും രാധാകൃഷ്ണൻ കുളത്തൂർ രണ്ടാം സ്ഥാനവും അഴൂർ രഞ്ജിത്ത് മൂന്നാം സ്ഥാനവും നേടി. മികച്ച ക്ലബിനുള്ള ഒന്നാം സമ്മാനം കുളത്തൂർ പഞ്ചായത്തിലെ ചങ്ങാതിക്കൂട്ടം കലാസാംസ്കാരിക വേദിയും രണ്ടാം സ്ഥാനം പോത്തൻകോട് പഞ്ചായത്തിലെ വയലാർ സാംസ്കാരിക വേദിയും മൂന്നാം സ്ഥാനം നെല്ലിമൂട് ദേശസ്നേഹി സാംസ്കാരിക വേദിയും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ മന്ത്രി ഇ.പി.ജയരാജൻ അടുത്ത മാസം നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.