sridha

തന്റെ കുഞ്ഞുകുഞ്ഞ് വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ വഴി ലോകത്തോട് പങ്കുവയ്ക്കുന്ന ആളാണ് നടി ശ്രിന്ദ. മിക്കവാറും ദിവസവും എന്തെങ്കിലുമൊക്കെ ചിത്രങ്ങൾ ശ്രിദ്ധ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ നടിയും അടുത്ത സുഹൃത്തുമായ മൈഥിലിയ്‌ക്കൊപ്പമുള്ള ഫോട്ടോയും വീഡിയോയുമാണ് ശ്രിന്ദ പങ്കുവച്ചിരിക്കുന്നത്. 'വൈകിട്ടത്തെ ഫോട്ടോ രാവിലെ ഇട്ടാൽ കൊഴപ്പമുണ്ടോ' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 2010ൽ പുറത്തിറങ്ങിയ ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ അഭിനയരംഗത്തേക്കെത്തുന്നത്. പിന്നീട് 22 ഫീമെയിൽ കോട്ടയത്തിൽ ജിൻസി എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെട്ടു. ശ്രിന്ദയുടെ കരിയറിൽ വഴിത്തിരിവായത് അന്നയും റസൂലും എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു.

മൈഥിലി 2009ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കേരള കഫെ, സാൾട്ട് ആൻഡ് പെപ്പർ, ചട്ടമ്പി നാട്, ഈ അടുത്ത കാലത്ത് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മോഹൻലാൽ നായകനായ, 2015ൽ പുറത്തിറങ്ങിയ ലോഹം എന്ന ചിത്രത്തിലാണ് മൈഥിലി ഏറ്റവും ഒടുവിലായി അഭിനയിച്ചത്.