മലയിൻകീഴ് : കേരള ഗവൺമെന്റിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിൽ സേവനങ്ങൾ വിരൽത്തുമ്പിൽ എത്തുന്ന വിധത്തിലുള്ള ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേൺസ് മാനേജ്മെന്റ് സിസ്റ്റം(ഐ.എൽ.ജി.എം.എസ് )കാട്ടാക്കട മണ്ഡലത്തിലെ പഞ്ചായത്ത് തല ഉദ്ഘാടനം വിളപ്പിൽ പഞ്ചായത്തിൽ ഐ.ബി.സതീഷ്.എം.എൽ.എ.നിർവഹിച്ചു.വിളപ്പിൽപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.അസീസ്, ബിജുദാസ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിജയരാജ്,എഡ്വിൻ ജോർജ്,സി.എസ്.അനിൽ,രജ്ഞിത്,കാർത്തികേയൻ,ശോഭ,സെക്രട്ടറി ആനന്ദ് എന്നിവർ സംസാരിച്ചു.