മുടപുരം: കിഴുവിലം, മംഗലപുരം ഗ്രാമ പഞ്ചായത്തുകളിൽ ഇ -ഗവേണൻസ് സിസ്റ്റം ഇന്നലെ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ നൂറു ദിന പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി സംസ്ഥാന തല ഉദ്‌ഘാടനം ചെയത പരിപാടിയുടെ ഭാഗമായി മംഗലപുരം ഗ്രാമ പഞ്ചായത്തിൽ ഡെപ്യുട്ടി സ്പീക്കർ വി. ശശി, ആദ്യ അപേക്ഷയുടെ സർട്ടിഫിക്കറ്റ് അപേക്ഷകന് നൽകി ഉദ്‌ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, വൈസ് പ്രസിഡന്റ് സുമ ഹരിലാൽ, വികസന ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ. വിദ്യാഭ്യാസ ചെയർമാൻ വേണുഗോപാലൻ നായർ, മെമ്പർമാരായ ജയ്മോൻ, കവിത മുംതാസ്, സി.പി. സിന്ധു, സെക്രട്ടറി ജി. എൻ. ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, എന്നിവർ പങ്കെടുത്തു. കിഴുവിലം ഗ്രാമ പഞ്ചായത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ, സാജിർ മാമം എന്ന അപേക്ഷകനിൽ നിന്ന് അപേക്ഷ സ്വീകരിച്ചുകൊണ്ട് ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് താരാ തങ്കൻ, മെമ്പർമാരായ മുഹമ്മദ് ഫൈസൽ, ഉണ്ണികൃഷ്ണൻ, സൈന ബീവി, മിനി, ഷാജഹാൻ, പഞ്ചായത്ത് സെക്രട്ടറി ജി. മിനി, അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ. ബെൻസിലാൽ, ജൂനിയർ സൂപ്രണ്ട് രവീന്ദ്രൻ പിള്ള, കിഴുവിലം റെസിഡന്റ്സ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് പി.കെ. ഉദയഭാനു തുടങ്ങിയവർ പങ്കെടുത്തു.