ബാലരാമപുരം:വാട്ടർ അതോറിട്ടി കരാർ തൊഴിലാളി യൂണിയൻ (സി.ഐ.റ്റി.യു) നെയ്യാറ്റിൻകര ഡിവിഷൻ കൺവെൻഷൻ സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം വി.കേശവൻ കുട്ടി ഉദ്ഘാടനം ചെയ്തു. 30 വർഷമായി കരാർ ദിവസവേതന അടിസ്ഥാനത്തിൽ ഏതൊരു ആനുകൂല്യവും ലഭിക്കാതെ തൊഴിൽ ചെയ്തു വരുന്ന എച്ച്.ആർ തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ഇടനിലക്കാരെ ഒഴിവാക്കി വേതനം നേരിട്ട് നൽകണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. സി.ഐ.റ്റി.യു നേമം ഏര്യാ സെക്രട്ടറി കെ.മോഹനൻ, ഏരിയ പ്രസിഡന്റ് എൻ.എസ് ദിലീപ്,സി.ഐ.ടി.യു ഏരിയ കമ്മിറ്റിയംഗം സജികൃഷ്ണൻ,യൂണിയൻ ജില്ലാ സെക്രട്ടറി ശശികുമാർ, ജില്ലാ ട്രഷറർ എസ്.ആർ.അനീഷ് ചന്ദ്രൻ,ഡിവിഷൻ വർക്കിംഗ് പ്രസിഡന്റ് മംഗലത്തുകോണം ഉദയൻ എന്നിവർ സംസാരിച്ചു.പുതിയ ഭാരാവാഹികൾ: സജികൃഷ്ണൻ (പ്രസിഡന്റ് ),സുരേഷ് കുമാർ ആര്യൻകോട് (സെക്രട്ടറി),മംഗലത്തുകോണം ഉദയൻ (വർക്കിംഗ് പ്രസിഡന്റ് ), ശ്രീകുമാർ (ട്രഷറർ) അടങ്ങുന്ന 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.