gokul

മലയാളത്തിന്റെ താരപുത്രൻ ഗോകുൽ സുരേഷിന്റെ 27-ാം ജന്മദിനമാണ് ഇന്ന്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വളരെ ചുരുക്കിയായിരിക്കും പിറന്നാൾ ആഘോഷിക്കുക. ഗോകുലിന്റെ പുതിയ ചിത്രങ്ങളെ കുറിച്ചും വിശേഷങ്ങളും അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. രാജ്യസഭാ എം.പിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപിയുടെ മകനാണെങ്കിലും യാതൊരു താരജാഡയും ഇല്ലാതെ സിനിമാലോകത്ത് എത്തിയ ഗോകുൽ

ചുരുക്കം ചില ചിത്രങ്ങളിലാണ് അഭിനയിച്ചതെങ്കിലും വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ കയറിക്കൂടാൻ കഴിഞ്ഞു. 2016 ഇൽ നവാഗതനായ വിപിൻ ദാസ് സംവിധാനം ചെയ്ത മുദ്ദുഗൗ എന്ന ചിത്രത്തിൽ കൂടെയായിരുന്നു ഗോകുലിന്റെ ചലച്ചിത്ര അരങ്ങേറ്റം. വിജയ് ബാബു, സാന്ദ്രാ തോമസ് എന്നിവരുടെ നിർമ്മാണ സംരംഭമായ ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം നിർമ്മിച്ചത്. 2017 ഇൽ അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റർപീസ് എന്ന ചിത്രമാണ് ഗോകുലിന്റെ രണ്ടാമത്തെ ചിത്രം. മമ്മൂട്ടി നായക വേഷം അവതരിപ്പിച്ച ചിത്രത്തിൽ ഗോകുൽ കോളേജ് വിദ്യാർത്ഥിയായ ഉണ്ണികൃഷ്ണന്റെ വേഷം അവതരിപ്പിച്ചു. ഉണ്ണി മുകുന്ദനോടൊപ്പം പ്രധാന വേഷം ചെയ്ത ഇരയായിരുന്നു ഗോകുലിന്റെ മൂന്നാമത്തെ ചിത്രം. പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഗോകുൽ അതിഥി വേഷത്തിൽ എത്തിയിരുന്നു.

അനിൽ രാജ് സംവിധാനം ചെയ്ത സൂത്രക്കാരൻ, സുരേഷ് പൊതുവാൾ സംവിധാനം ചെയ്ത ഉൾട്ട എന്നിവയാണ് ഗോകുലിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ.