sep28c
തേമ്പ്രക്കോണം-വില്ലേജ് റോഡ്.

ആറ്റിങ്ങൽ: പടികളായിരുന്ന വഴി പാലം നിർമ്മിച്ച് റോഡാക്കിയപ്പോൾ കാൽനടപോലും അസാദ്ധ്യം. മുദാക്കൽ- തേമ്പ്രാക്കോണം വില്ലേജ് റോഡിന്റെ അവസ്ഥ ഇങ്ങനെയാണ്. റോഡിലെ മണ്ണ് മുഴുവൻ മഴയത്ത് ഒലിച്ചുപോയി. മണ്ണ് കുത്തിയൊലിച്ച ഭാഗം വലിയ ചാലുകളായി. ചാലുകളിൽ നിറയെ കുഴികളുമായി. ഇതോടെ നാട്ടുകാരുടെ സഞ്ചാരവും മുടങ്ങി. കൈപ്പള്ളിക്കോണം വാർഡിലാണ് റോഡ് നിർമ്മിച്ചത്.

ആറ്റിങ്ങൽ - വെഞ്ഞാറമൂട് റോഡിൽ പൂവണത്തിൻമൂട് വില്ലേജ് ഭാഗത്ത് നിന്ന് തുടങ്ങി തേമ്പ്രക്കോണം കോളനിയിലൂടെ വാളക്കാട്‌ ചെമ്പകമംഗലത്തെത്തുന്നതാണ് ഈ വഴി. വില്ലേജ് റോഡിൽ നിന്ന് ഊറ്റുകുഴിപേരേക്കോണം ഏലായിലേക്കിറങ്ങാൻ തോടിനു കുറുകേ നടപ്പാലമുണ്ടായിരുന്നു. വില്ലേജ് റോഡിന്റെ സമീപത്തുള്ളവർക്ക് ഏലായിലിറങ്ങാനും തേമ്പ്രക്കോണം പ്രദേശത്തുള്ളവർക്ക് ആറ്റിങ്ങൽ - വെഞ്ഞാറമൂട് റോഡിലെത്താനും ഇതായിരുന്നു ആശ്രയം.

വേണ്ടത് വികസനം

ഇവിടം റോഡായി വികസിച്ചാൽ തേമ്പ്രക്കോണം കോളനിയുൾപ്പെടെയുള്ള പ്രദേശത്തെ നൂറോളം കുടുംബങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമാകും. ഇതിനായി വർഷങ്ങളായി നാട്ടുകാർ കാത്തിരിക്കുകയാണ്. ഒരുവർഷം മുമ്പാണ് പഞ്ചായത്ത് റോഡാക്കി. തുടർന്ന് ഊറ്റുകുഴിപേരേക്കോണം തോടിനുകുറുകേ പാലം നിർമ്മിക്കാൻ 11 ലക്ഷം രൂപ വകയിരുത്തി. ഒമ്പത് ലക്ഷത്തിന് കരാറും നൽകി. പാലം നിർമ്മിച്ചെങ്കിലും അനുബന്ധപ്രവൃത്തികൾക്ക് താമസിച്ചു. പഞ്ചായത്തിന്റെ സേവിംഗ്‌സ് ഫണ്ടിൽ നിന്നനുവദിച്ച രണ്ട് ലക്ഷത്തിന് പാലത്തിൽ നിന്ന് റോഡിലേക്കുള്ള ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിച്ച് മണ്ണിട്ട് വാഹനമോടുന്ന വിധത്തിലാക്കി.

നിലവിൽ പാലവും സംരക്ഷണ ഭിത്തുകളും മാത്രമാണ് ശേഷിക്കുന്നത്. ഈ വർഷത്തെ പദ്ധതിയിൽ റോഡിൽ ഓടയും പാലത്തിനോടു ചേർന്ന് റാമ്പും നിർമ്മിക്കാൻ അ‌ഞ്ച് ലക്ഷം കൂടി വകയിരുത്തിയിട്ടുണ്ട്. ഇത് പൂർത്തിയായാലും റോഡിലൂടെ വാഹനങ്ങൾ പോകണമെങ്കിൽ ഏലായ്‌ക്കു കുറുകേയുള്ള ഭാഗം പാലത്തിന് സമാനമായി ഉയർത്തണം. ഒപ്പം സംരക്ഷണ ഭിത്തിയും നിർമ്മിക്കണം. ടാറിംഗോ കോൺക്രീറ്റോ ഉടൻ ചെയ്യണം. ജില്ലാ പഞ്ചായത്തുകളുടെ ഇടപെടലുകൾ ഉണ്ടായാലേ ഇത് പൂർത്തിയാകൂ. റോഡിന്റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

കണക്കുകൾ ഇങ്ങനെ