കണ്ണറവിള : റീജാഭവനിൽ പരേതനായ ആർ. കേശവൻ നാടാരുടെ ഭാര്യ വി. നാരായണി (102) നിര്യാതയായി. മക്കൾ: പരേതനായ കെ. പ്രഭാകരൻ (റിട്ട. എ.ഇ. കെ.എസ്.ഇ.ബി), പരേതയായ നളിനി എൻ, സുജാത, പരേതനായ കെ. ശശിധരൻ, സോമൻ കെ, പരേതനായ കെ. രവീന്ദ്രൻ (റിട്ട. ജോയിന്റ് ബി.ഡി.ഒ പാറശാല), എൻ. ചന്ദ്രകുമാരി. മരുമക്കൾ: പരേതയായ എൽ. വാസന്തി, പരേതനായ പി. അർജുനൻ നാടാർ, അപ്പുക്കുട്ടൻ ആർ(റിട്ട. ജി.ഇ.ഒ, പാറശാല), ജി. ജയകുമാരി, എസ്. രാധ, ഉഷകുമാരി എ.ആർ (പഞ്ചായത്ത് മെമ്പർ, അതിയന്നൂർ), സി. ശശി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.

സുഭാഷിണി

വക്കം : കൊച്ചയ്ക്കാട് വീട്ടിൽ പരേതനായ സുന്ദരേശന്റെ ഭാര്യ സുഭാഷിണി (80) നിര്യാതയായി. മക്കൾ: സോളമൻ, ശ്രീകല, ശ്രീജ, പ്രതാപൻ. മരുമക്കൾ: ശ്രീകുമാരി, പരേതനായ പ്രകാശൻ, ഉണ്ണി, ദീപ. സഞ്ചയനം: വ്യാഴാഴ്ച 9ന്.

രോഹിണി

പാച്ചല്ലൂർ : വണ്ടിത്തടം നെടിയവിള വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ രോഹിണി (മേരി, 89) നിര്യാതയായി. മക്കൾ: ലില്ലി, വിമല, തുളസി. മരുമക്കൾ: ലാലു, പരേതനായ മണിയൻ, സോമൻ. പ്രാർത്ഥന: 30ന് .

റോസമ്മ

തിരുവനന്തപുരം : വെള്ളായണി പാലപ്പൂര് കുന്താലം വിള വീട്ടിൽ പരേതനായ ഗോപാലൻ നാടാരുടെ ഭാര്യ റോസമ്മ (94) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, ശശി, പത്മിനി, ജയന്തി. മരുമക്കൾ: വസന്ത, വസന്ത, പരേതനായ ശശി, തങ്കരാജൻ. പ്രാർത്ഥന: 29ന് രാവിലെ 8ന്.