വർക്കല:ആറുമാസത്തെ ഇടവേളയ്ക്കുശേഷം വർക്കല ശിവഗിരി റെയിൽവേ സ്‌റ്റേഷനിൽ എത്തിയ ചെന്നെമെയിൽ ട്രെയിനിനു സ്വീകരണം നൽകി.ലോക്കോ പൈലറ്റിനെ അഡ്വ.വി.ജോയി എം.എൽ.എ പൊന്നാടയണിയിച്ചു സ്വീകരിച്ചു.വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ മാസ്റ്റർ സി.പ്രസന്നകുമാർ,സ്റ്റേഷൻ മാനേജർ ശിവാനന്ദൻ,സപ്രു,മോഹനൻ തുടങ്ങിയവർ ഉൾപ്പെടെ സ്റ്റേഷൻ ജീവനക്കാരും നാട്ടുക്കാരും ചടങ്ങിൽ സംബന്ധിച്ചു.