vld2

വെള്ളറട: കെ.പി.സി.സി സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ട ആർി വത്സലൻ, അൻസജിതാറസൽ എന്നിവർക്ക് പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് അജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അഭിലാഷ് ബാലകൃഷ്ണൻ, സെക്രട്ടറി കെ.ജി. മംഗളദാസ്, വിജയചന്ദ്രൻ, എസ്.ആർ. അശോക്, ദസ്തഗീർ, ജയചന്ദ്രൻ, കെ.വി. രാജേന്ദ്രൻ, ബാലരാജ്, ശ്രീജിത്ത്, തുടങ്ങിയവർ സംസാരിച്ചു.