ആറ്റിങ്ങൽ: കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം അഡ്വ. ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ ഷേക്ക് ഉസ്മാൻ(ആറ്റിങ്ങൽ പൂജ ടെക്സ്റ്റൈൽസ്) അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം ജോഷി ബാസു, കെ.ടി.ജി.ഡി. ഡബ്ലിയു.എ സംസ്ഥാന കോ ഓർഡിനേറ്റർ മുജീബ് റഹ്മാൻ(ഫാമിലി ഗ്രൂപ്പ്), ജില്ലാ രക്ഷാധികാരി അഡ്വ. ശങ്കരൻ കുട്ടി( സ്വയംവര), ഷാനവാസ് ( റോയൽ), നൗഷാദ്(ഖദീജ ഫാബ്രിക്സ്), കലാം (സീനത്ത് ഗ്രൂപ്പ്) എന്നിവരെ ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അർഷാദ് (കോക്ടെയിൽ), സജീർ (രാജകുമാരി), കൊല്ലം ജീല്ലാ ജനറൽ സെക്രട്ടറി നിസാമുദ്ദീൻ (പാത്തൂസ്) എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷാക്കിർ(ഫിസ) സ്വാഗതവും ജില്ലാ ട്രഷറർ ഷാനി മനാഫ് നന്ദിയും പറഞ്ഞു.