ff

മുരുക്കുംപുഴ : പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ 2020 -21വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുരുക്കുംപുഴ കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറിക്ക്‌ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി ഫർണിച്ചറുകൾ നൽകി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഷാനിബാ ബീഗം മുരുക്കുംപുഴ കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറി പ്രസിഡന്റ്‌ ഏ.കെ. ഷാനവാസിന് ഫർണിച്ചറുകൾ കൈമാറി. ലൈബ്രറി സെക്രട്ടറി വി. വിജയകുമാർ, സ്റ്റാൻലി ഗോമസ്, എസ്. ശശീന്ദ്രൻ, രവി, ലൈബ്രറേറിയൻ ജോർജ് ഫെർണാണ്ടസ്, കൾച്ചറൽ ഓർഗനൈസേഷൻ ബാലവേദി പ്രസിഡന്റ്‌ അഭിജിത്ത്, അരുൺ, ജിത്തു എന്നിവർ പങ്കെടുത്തു.