പാലോട്: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാമനപുരം നിയോജക മണ്ഡലം കമ്മിറ്റി പെരിങ്ങമ്മലയിൽ പ്രധാനമന്ത്രിയുടെ കോലം കൃഷിയിടങ്ങളിൽ സ്ഥാപിച്ച് പ്രതിഷേധിച്ചു.
നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് നാദിർഷ ഞാറനീലീയുടെ അദ്ധ്യക്ഷതയിൽ മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഇടവം ഖാലിദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫ് വാമനപുരം നിയോജക മണ്ഡലം കൺവീനർ നിസാർ മുഹമ്മദ് സുൽഫി, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല എം.കെ. സലീം, അൻസാരി കൊച്ചുവിള, താന്നിമൂട് ഇല്യാസ്, ശരവണ ചന്ദ്രൻ , ജലീൽ വില്ലിപ്പയിൽ,നസീർ കൊച്ചു കരിക്കകം, അനസ് പനവൂർ തുടങ്ങിയവർ സംസാരിച്ചു.
മൻസീം വില്ലിപ്പയിൽ, ഷാൻ തടത്തിൽ, നിസാം മൈലക്കുന്ന്, സൈഫർ ഖാൻ, ഷാൻ പാങ്ങോട്, ഹാമീം മുഹമ്മദ്, മൺസൂർ മൗലവി, നവാസ് കൊപ്പത്തു വിള, ദിലീപ് വട്ടകരിക്കകം, ഹാമിദ് മർജാൻ, ഫൈസൽ വാറുവൻകാട്, അസ്ലം കൊച്ചുവിള ,ഹബീബ് റഹ്മാൻ, ഫൈസൽ കൊച്ചുവിള, റിയാസ് കൊച്ചുവിള എന്നിവർ നേതൃത്വം നൽകി.