തിരുവനന്തപുരം : ഫ്രാൻസിസ്‌ക്കൻ മിഷണറി ബ്രദേഴ്സിന്റെ സെന്റ് തോമസ് പ്രോവിൻസ് അംഗമായ ബ്രദർ സാബാസ് പൂവംതുരുത്തേൽ (87) നിര്യാതനായി. ബ്രദർ സാബാസ് തിരുവനന്തപുരം മലങ്കര അതിരൂപതയിലെ കാഞ്ഞിരംപാറ, വട്ടിയൂർക്കാവ്, കിളിമാനൂർ, തോന്നയ്ക്കൽ, ചെമ്പൂർ, നാലാഞ്ചിറ ജയമാതാ ആശ്രമം തുടങ്ങിയ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ തമിഴ്നാട് മാർത്താണ്ഡം രൂപതയിൽപെട്ട മന്ദാരം പുത്തൂർ, ശിവലോകം, തടിക്കാരംകോണം തുടങ്ങിയ മിഷൻ കേന്ദ്രങ്ങളിലും നെയ്യാറ്റിൻകര രൂപതയിലെ വട്ടപ്പാറയിലും മാനന്തവാടി രൂപതയിലെ കാട്ടിക്കുളം, പനവല്ലി എന്നിവിടങ്ങളിൽ ആശ്രമ സുപ്പീരിയറായും സേവനമനുഷ്ഠിച്ചു. ബ്രദർ കോതമംഗലം രൂപതയിലെ പള്ളിക്കാമുറി ഇടവകാംഗമാണ്. സംസ്കാര ശുശ്രൂഷകൾ ഇന്ന് 11ന് ജയമാതാ ആശ്രമ സെമിത്തേരിയിൽ മലങ്കര സഭാദ്ധ്യക്ഷൻ ക‌ർദിനാൾ ക്ളീമിസ് മാർ ബസേലിയസിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തും.